മുംബൈ: കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്തെ ശ്രവം ആവശ്യമാണ് എന്ന് തെറ്റിദ്ധരിപിച്ച് യോനിയിൽനിന്നും ശ്രവം എടുത്ത ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. താൻ വഞ്ചിയ്ക്കപ്പെട്ടു എന്നു മനസിലായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം
ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നണ് കൊവിഡ് പരിശോധനയ്ക്കായി 24 കാരി സ്വകാര്യ ലാബിൽ എത്തിയത്. മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിയ്ക്കുകയും യോനിയിൽനിന്നും സ്രവം എടുക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സഹോദരനോട് യുവതി ഇക്കാര്യം പറഞ്ഞു. ഇദ്ദേഹം ഡോക്ടര്‍മാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് ചൂഷണം പുറത്തു വന്നത്.
തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 354, 376 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു