Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുഹമ്മദ് ഷമിക്ക് ആദരവുമായി യുപി സർക്കാർ, ജന്മഗ്രാമത്തിൽ സ്റ്റേഡിയം വരുന്നു

മുഹമ്മദ് ഷമിക്ക് ആദരവുമായി യുപി സർക്കാർ, ജന്മഗ്രാമത്തിൽ സ്റ്റേഡിയം വരുന്നു
, ഞായര്‍, 19 നവം‌ബര്‍ 2023 (10:28 IST)
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ജന്മദേശമായ അംരോഹയില്‍ ഷമിയ്ക്ക് ആദരം അര്‍പ്പിച്ച് ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. ജന്മഗ്രാമമായ സഹസ്പൂര്‍ അലിനഗറിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശത്തിന് മുഹമ്മദ് ഷമിയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.
 
സ്‌റ്റേഡിയം നിര്‍മാണത്തിനായി ഗ്രാമത്തില്‍ 2.47 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ വ്യക്തമാക്കി. നിര്‍മാണാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യുപിയിലെ തിരെഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ 20 സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. ഓപ്പണ്‍ ജിം, റെയ്‌സ് ട്രാക്ക്ക് അടക്കമുള്ള സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തിലുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND vs AUS Final Live:പിച്ച് ചതിക്കുമോ? മോദി സ്റ്റേഡിയത്തിലെ പിച്ച് ആരെ തുണക്കും? സാധ്യതകൾ