Select Your Language

Notifications

webdunia
webdunia
webdunia
webdunia

Cricket worldcup 2023:രവീന്ദ്രയും കോണ്‍വെയും കൂടി രചിച്ചത് പുതിയ റെക്കോര്‍ഡുകള്‍, ഉദ്ഘാടന ലോകകപ്പ് മത്സരത്തില്‍ വീണ റെക്കോര്‍ഡുകള്‍ ഇവ

Cricket worldcup 2023:രവീന്ദ്രയും കോണ്‍വെയും കൂടി രചിച്ചത് പുതിയ റെക്കോര്‍ഡുകള്‍, ഉദ്ഘാടന ലോകകപ്പ് മത്സരത്തില്‍ വീണ റെക്കോര്‍ഡുകള്‍ ഇവ
, വ്യാഴം, 5 ഒക്‌ടോബര്‍ 2023 (22:08 IST)
2019ലെ ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായി ഏറ്റുമുട്ടിയ ലോകകപ്പ് മത്സരത്തില്‍ 2019ലെ ഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം ചെയ്ത് ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും മത്സരത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് ലോകകപ്പിലെ ആദ്യമത്സരത്തില്‍ പിറന്നത്.
 
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു ഇരുതാരങ്ങളും തങ്ങളുടെ ലോകകപ്പ് അരങ്ങേറ്റം തന്നെ നടത്തിയത്. ഈ മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്താന്‍ സാധിച്ചതോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു മത്സരത്തില്‍ കളിച്ച താരങ്ങള്‍ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുക എന്ന അപൂര്‍വ്വതയ്ക്ക് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായി. ലോകകപ്പില്‍ കിവീസിന് വേണ്ടി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും രചിന്‍ രവീന്ദ്ര സ്വന്തമാക്കി.
 
ലോകകപ്പില്‍ തന്നെ സെഞ്ചുറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് താരമാണ് 23കാരനായ രചിന്‍ രവീന്ദ്ര. ആന്‍ഡി ഫ്‌ളവറും ഇന്ത്യന്‍ താരം വിരാട് കോലിയുമാണ് ലിസ്റ്റില്‍ രചിന് മുന്നിലുള്ളത്. അതേസമയം ഇന്ന് നടത്തിയ പ്രകടനത്തോടെ ലോകകപ്പിലെ ഒരു ചെയ്‌സില്‍ 150+ റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഡെവോണ്‍ കോണ്‍വെ സ്വന്തമാക്കി. ഇന്ത്യയില്‍ ഒരു വിദേശജോഡി സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടെന്ന റെക്കോര്‍ഡും ഇരുവരും സ്വന്തമാക്കി. പുറത്താകാതെ 273 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കോണ്‍വെയും രചിനും ചേര്‍ന്ന് സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: ചരിത്രം രചിച്ച് കോൺവെയുടെ അടി, ലോകചാമ്പ്യന്മാരെ തല്ലിയൊതുക്കി ന്യൂസിലൻഡ്