Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രേലിയയുമായി നിർണായക മത്സരം, പാക് ക്യാമ്പ് പനിപ്പേടിയിൽ

ഓസ്ട്രേലിയയുമായി നിർണായക മത്സരം, പാക് ക്യാമ്പ് പനിപ്പേടിയിൽ
, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (18:01 IST)
ലോകകപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന്‍ ക്യാമ്പ് പനിപ്പേടിയില്‍. പല പാകിസ്ഥാന്‍ താരങ്ങളും ആരോഗ്യപരമായി മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരുവിലെ കാലാവസ്ഥ പല പാക് താരങ്ങള്‍ക്കും അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
 
നിരവധി പാക് താരങ്ങള്‍ക്ക് വൈറല്‍ ഫീവര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍ അബ്ദുള്ള ഷെഫീഖ്, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ യൂവതാരമായ മുഹമ്മദ് വസീമാണ് പ്രധാനമായും ബെംഗളുരുവില്‍ പരിശീലനം നടത്തുന്നത്. ഒക്ടോബര്‍ 20ന് ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് പാക് ഓസീസ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ 2 വിജയങ്ങളുള്ള പാകിസ്ഥാനും ഒരു വിജയം മാത്രമുള്ള ഓസീസിനും ഈ മത്സരം ഏറെ നിര്‍ണായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശാന്തൻ, ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കാൻ കഴിവുള്ളവൻ: പോണ്ടിംഗ്