Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലിനീകരണം, വാങ്കഡെയിലും ഡൽഹിയിലും മത്സരശേഷം വെടിക്കെട്ടില്ല: ബിസിസിഐ

മലിനീകരണം, വാങ്കഡെയിലും ഡൽഹിയിലും മത്സരശേഷം വെടിക്കെട്ടില്ല: ബിസിസിഐ
, ബുധന്‍, 1 നവം‌ബര്‍ 2023 (20:23 IST)
ലോകകപ്പില്‍ മത്സരങ്ങള്‍ക്ക് ശേഷമുള്ള വെടിക്കെട്ടും ഇന്നിങ്ങ്‌സ് ഇടവേളയില്‍ നടക്കുന്ന ലൈറ്റ് ഷോയും പതിവ് കാഴ്ചകളാണെങ്കിലും നാളെ മുംബൈ വാങ്കഡെയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക മത്സരശേഷം വെടിക്കെട്ടുണ്ടാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. കനത്ത വായുമലിനീകരണമുള്ള നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയില്‍ വെടിക്കെട്ട് ഉപേക്ഷിക്കുന്നതായാണ് ബിസിസിഐ പ്രഖ്യാപനം.
 
മത്സരശേഷം വെടിക്കെട്ട് നടത്തുന്നത് അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നും പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രതിബദ്ധതയുള്ള സംഘടനയാണ് ബിസിസിഐയെന്നും ജയ് ഷായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു നഗരങ്ങളിലെയും വായുമലിനീകരണ തോത് അപകടകരമായി ഉയര്‍ന്നതോടെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടുമോ, എങ്കിൽ അതിനോളം മികച്ച പിറന്നാൾ കോലിയ്ക്ക് ലഭിക്കാനില്ല