Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞാന്‍ ക്യാന്‍സറായി ചോര തുപ്പിയപ്പോള്‍ പോലും കളിച്ചു, ഗില്ലിന് പനി വെച്ചും കളിക്കാം: യുവരാജ്

ഞാന്‍ ക്യാന്‍സറായി ചോര തുപ്പിയപ്പോള്‍ പോലും കളിച്ചു, ഗില്ലിന് പനി വെച്ചും കളിക്കാം: യുവരാജ്
, വെള്ളി, 13 ഒക്‌ടോബര്‍ 2023 (18:38 IST)
ഒക്ടോബര്‍ 14ന് പാകിസ്ഥാനെതിരെയായി നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിംഗ്. 2011ലെ ലോകകപ്പില്‍ താന്‍ കളിക്കുമ്പോള്‍ ക്യാന്‍സര്‍ ബാധിതനായിരുന്നുവെന്ന കാര്യവും യുവരാജ് ഗില്ലിനെ ഓര്‍മപ്പെടുത്തി.
 
മെന്ററെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യുവരാജ്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകകപ്പിലെ 2 മത്സരങ്ങള്‍ ഗില്ലിന് നഷ്ടമായിരുന്നു. ശനിയാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിലും ഗില്‍ കളിക്കുമോ എന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് യുവരാജിന്റെ പ്രതികരണം. ശുഭ്മാനെ താന്‍ കൂടുതല്‍ കരുത്തനാക്കിയെന്നാണ് യുവി പറയുന്നത്. ഞാന്‍ ക്യാന്‍സറിനോട് പൊരുതിയാണ് ലോകകപ്പ് കളിച്ചതെന്ന കാര്യം  ഗില്ലിനോട് പറഞ്ഞു. അവന്‍ അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്ന് കരുതുന്നു. പനി, അല്ലെങ്കില്‍ ഡെങ്കി ബാധിതനാണെങ്കില്‍ ക്രിക്കറ്റ് കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എനിക്ക് അക്കാര്യം അറിയാം. അവന്‍ അടുത്ത മത്സരത്തില്‍ ഫിറ്റായിരിക്കുമെന്നും പാകിസ്ഥാനെതിരെ കളിക്കുമെന്നും കരുതുന്നു. യുവരാജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: ഇന്ത്യക്കെതിരെ ഒന്നല്ല, അഞ്ച് വിക്കറ്റ് വീഴ്ത്തും, വെടിപൊട്ടിച്ച് ഷഹീൻ അഫ്രീദി