Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആക്രമണ ക്രിക്കറ്റാണ് ഇംഗ്ലണ്ടിന്റെ ബ്രാന്‍ഡ്, അതില്‍ ഉറച്ച് നില്‍ക്കാതെ യാതൊരു ഗുണവും ലഭിക്കില്ല : ബ്രണ്ടന്‍ മക്കല്ലം

ആക്രമണ ക്രിക്കറ്റാണ് ഇംഗ്ലണ്ടിന്റെ ബ്രാന്‍ഡ്, അതില്‍ ഉറച്ച് നില്‍ക്കാതെ യാതൊരു ഗുണവും ലഭിക്കില്ല : ബ്രണ്ടന്‍ മക്കല്ലം
, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:53 IST)
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലേറ്റ 69 റണ്‍സ് തോല്‍വിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മക്കെല്ലം. നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.
 
മിററില്‍ പബ്ലിഷ് ചെയ്ത അഭിമുഖത്തിലാണ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇനിയും സാധ്യതകളുള്ളതായി മക്കല്ലം അഭിപ്രായപ്പെട്ടത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളാണ് പിന്നിട്ടുള്ളത്. ടൂര്‍ണമെന്റ് ഇനിയും ഒരുപാട് ബാക്കിനില്‍ക്കുന്നു. അതിനാല്‍ തന്നെ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും അവസരങ്ങളുണ്ട്. ലോകകപ്പില്‍ എപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കും. അതാണ് ലോകകപ്പിനെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്. അത്തരം സാഹചര്യങ്ങളില്‍ നിന്നും മുന്നോട്ട് പോവുക എന്നതാണ് പ്രധാനം.
 
കഴിഞ്ഞ 2 തവണ ലോകകിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചത് ഇംഗ്ലണ്ട് വിജയകരമായി നടപ്പാക്കിയ ശൈലി മൂലമാണ്. കളിക്കാരുടെ മികച്ച നിലവാരമാണ് ഇംഗ്ലണ്ടിനെ ലോകോത്തരമാക്കി നിലനിര്‍ത്തുന്നത്. അതിനാല്‍ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ ഗെയിമില്‍ വിശ്വസിക്കുകയാണ് ചെയ്യേണ്ടത്. മക്കല്ലം പറഞ്ഞു. വരാനിരിക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്ന വിശ്വാസവും മക്കല്ലം പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh ODI World Cup Match: ബംഗ്ലാദേശിന് ബാറ്റിങ്, ഷാക്കിബ് കളിക്കില്ല