പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ബി സി സി ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഭൂവിക്ക് പകരം ടീമില്‍ എത്തിയ മുഹമ്മദ് ഷമിയാണ് അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്.
ഭുവനേശ്വറിന്റെ പരുക്ക് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ പേസര്‍ നവ്‌ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ടീമിനൊപ്പം നെറ്റ് ബൗളറായിട്ടാണ് യുവതാരം ചേര്‍ന്നത്. അദ്ദേഹം മാഞ്ചസ്‌റ്ററിലെത്തിയ കാര്യം ബി സി സി ഐ ആണ് അറിയിച്ചത്.
'നവ്‌ദീപ് സെയ്‌നി മാഞ്ചസ്റ്ററിലെത്തി. ഇംഗ്ലണ്ടിലുള്ള ഏക ഇന്ത്യന്‍ നെറ്റ് ബൗളറാണ് സെയ്‌നി, അദേഹം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തും' എന്നും ബിസിസിഐയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
15 അംഗ ലോകകപ്പ് ടീമിന്റെ സ്‌റ്റാന്‍ഡ് ബൈ താരമാണ് സെയ്‌നി. ആര്‍ക്കും പകരക്കാരനായല്ല സെയ്‌നിയെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് വ്യക്തമാണ്.