Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ധോണിയോ കോഹ്ലിയോ? കേമനാര്? - ബിസിസിഐ ചോദിക്കുന്നു

ധോണിയോ കോഹ്ലിയോ? കേമനാര്? - ബിസിസിഐ ചോദിക്കുന്നു
, വെള്ളി, 21 ജൂണ്‍ 2019 (12:34 IST)
ഐസിസിയുടെ ഏകദിന ലോകകപ്പില്‍ തോൽ‌വിയെന്തെന്നറിയാതെ തുടർച്ചയായ മൂന്ന് വിജയങ്ങളുമായി കുത്തിക്കുകയാണ് ഇന്ത്യൻ ടീം. ടൂർണമെന്റിൽ ഇതിനകം പരാജയം നേരിട്ടിട്ടില്ലാത്ത രണ്ടാമത്തെ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ന്യൂസിലാൻഡാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 
 
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീ വമ്പൻ ടീമുകളെയാണ് ഇന്ത്യ തോൽ‌വിയുടെ രുചി അറിയിച്ചത്. ന്യൂസിലൻഡുമായിട്ടുള്ള കളി മഴമൂലം മുടങ്ങിയിരുന്നു. ഇനിയുള്ളത് അഫ്ഗാനിസ്ഥാനുമായിട്ടുള്ള മത്സരമാണ്. 

അഫ്ഗാനെതിരായ മല്‍സരത്തിന് മുൻപ് ടീം ഇന്ത്യ രസകരമായ ഒരു പോള്‍ സംഘടിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ താരം ആരെന്നതാണ് പോള്‍.
 
പാകിസ്ഥാനെതിരെയുള്ള തകർപ്പൻ മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു. 
 
ഇതിനെ സംബന്ധിച്ചാണ് ബിസിസിഐയുടെ പോൾ. പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും കൂളായി തോന്നുന്നത് കോലിയെയാണോ അതോ ധോണിയെ ആണോ എന്നായിരുന്നു ബിസിസിഐയുടെ പോള്‍. ഒപ്പം പാണ്ഡ്യയുടെയും ചാഹലിന്റേയും ഫോട്ടോയുമുണ്ടായിരുന്നു. 
 
ഏതായാലും ബിസിസിഐയുടെ പോളിന് കനത്ത സപ്പോർട്ടാണ് ലഭിച്ചത്. പോളിൽ ജയിച്ചത് ധോണി തന്നെ. എക്കാലത്തും വ്യത്യസ്ത ഹെയർസ്റ്റൈലിൽ കളത്തിൽ ഇറങ്ങിയിട്ടുള്ള ധോണി തന്നെയാണ് കേമൻ എന്നായിരുന്നു ആരാധകർ പലരും കമന്റ് ചെയ്തത്. 
 
അഫ്ഗാനിസ്താനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പുതിയ ലുക്കിലായിരിക്കും നാൽ‌വർ സംഘം ഇറങ്ങുക. കോലിയും ചഹലുമാണ് ആദ്യം പുതിയ ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചത്. പിന്നാലെ ധോണിയും പാണ്ഡ്യയും ഇത് പരീക്ഷിക്കുകയായിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്രയുടെ മാരക യോര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരുക്ക് - സൂപ്പര്‍താരത്തിന് വിശ്രമമെന്ന് റിപ്പോര്‍ട്ട്