Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ഓസ്‌ട്രേലിയയ്‌ക്കൊരു കപ്പ് പദ്ധതിയാണോ'; ഗില്ലിന്റെ ക്യാച്ചില്‍ ആരാധകര്‍ കലിപ്പില്‍

ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്

'ഓസ്‌ട്രേലിയയ്‌ക്കൊരു കപ്പ് പദ്ധതിയാണോ'; ഗില്ലിന്റെ ക്യാച്ചില്‍ ആരാധകര്‍ കലിപ്പില്‍
, ഞായര്‍, 11 ജൂണ്‍ 2023 (08:46 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായത് വിവാദത്തില്‍. സ്‌കോട്ട് ബോളന്‍ഡിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഗള്ളിയില്‍ നിന്ന് ഗ്രീന്‍ എടുത്ത ക്യാച്ചാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പന്ത് നിലത്ത് സ്പര്‍ശിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. 
 
ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പന്ത് കൈക്കലാക്കിയ ശേഷം ഡൈവ് ചെയ്യുന്നതിനിടെ പന്ത് നിലത്ത് ഉരയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ അത് ഔട്ടാണെന്ന് വിധിച്ചു. ഗില്ലിനും രോഹിത് ശര്‍മയ്ക്കും അംപയറുടെ തീരുമാനത്തില്‍ അതൃപ്തി ഉണ്ടായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)


ഓസ്‌ട്രേലിയയ്ക്ക് കപ്പ് നല്‍കാന്‍ വേണ്ടി അംപയര്‍മാരും പക്ഷപാതപരമായി പെരുമാറുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ബാറ്റര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കേണ്ട അംപയര്‍ എന്ത് തിടുക്കത്തിലാണ് ഗില്ലിനെ പുറത്താക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നു. 19 പന്തില്‍ നിന്ന് 18 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Final 2023: ആദ്യ സെഷന്‍ പിടിച്ചുനില്‍ക്കുക ദുഷ്‌കരം, തൊട്ടുപിന്നാലെ ന്യൂ ബോളും; അവസാന ദിവസം ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍