Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയല്ല, ടി20 ലോകകപ്പിന് വേദിയാവുക മറ്റൊരു രാജ്യം: വേദി പ്രഖ്യാപിച്ച് ഐസിസി

ഇന്ത്യയല്ല, ടി20 ലോകകപ്പിന് വേദിയാവുക മറ്റൊരു രാജ്യം: വേദി പ്രഖ്യാപിച്ച് ഐസിസി
, തിങ്കള്‍, 28 ജൂണ്‍ 2021 (16:42 IST)
ഒക്‌ടോബറിൽ ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകുമെന്ന് ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിരുന്നില്ല.
 
നിലവിലെ വിവരമനുസരിച്ച് ഒക്‌ടോബർ 17ന് ലോകകപ്പിന് തുടക്കമാകും. നവംബർ 14നായിരിക്കും ഫൈനൽ. രണ്ട് ഘട്ടങ്ങളിലായാകും ലോകകപ്പ് മത്സരങ്ങൾ നടക്കുക.ആദ്യ ഘട്ട മത്സരങ്ങള്‍ ഒമാനിലും യു.എ.ഇലുമായി നടക്കും. ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ 8 ടീമുകളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുക.
 
ഈ ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ 4 ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ 8 സ്ഥാനക്കാരും ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്ന നടക്കുന്ന സൂപ്പര്‍ 12 റൗണ്ടില്‍ പങ്കെടുക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണു യു.എ.ഇയിലെ വേദികള്‍. ലോകകപ്പ് നടക്കുന്നത് യുഎഇയിലാണെങ്കിലും ഇന്ത്യക്കാണ് ആതിഥേയ പദവി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ വിവാഹം പരാജയം, വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വിവാഹം; ശ്രീനാഥിന്റെ ജീവിതസഖിയായി മാധ്യമപ്രവര്‍ത്തകയെത്തി