Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റുന്നു?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റുന്നു?
, ശനി, 19 ജൂണ്‍ 2021 (08:34 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ. മഴ മൂലം ഇന്നലെ ആരംഭിക്കേണ്ട മത്സരം ടോസ് ഇടാന്‍ പോലും സാധിക്കാതെ നീളുകയാണ്. ശക്തമായ മഴ പിച്ചിന്റെ സ്വഭാവം മാറ്റിയേക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിനാല്‍ നേരത്തെ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ബാറ്റ്സ്മാന്‍മാര്‍ക്ക് ഈ പിച്ചില്‍ കളിക്കുക ദുഷ്‌കരമാകും. അതുകൊണ്ടാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ടോസ് ഇടാത്തതിനാല്‍ നിലവില്‍ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ട്. 
 
ന്യൂസിലന്‍ഡിന് ഇത്തരം പിച്ചുകളില്‍ കളിച്ച് പരിചയമുണ്ട്. എന്നാല്‍, ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഈ പിച്ച് ദുഷ്‌കരമാണ്. അതുകൊണ്ട് ഒരു ബാറ്റ്സ്മാനെ കൂടി ഉള്‍പ്പെടുത്തിയാലോ എന്നാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നത്. ഹനുമ വിഹാരിയെ പോലൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ഇന്ത്യ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവില്‍ ആറ് ബാറ്റ്സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ മരിച്ചതിനു പിന്നാലെ ഇന്ത്യയുടെ പറക്കും സിങ്ങും യാത്രയായി; കുടുംബത്തിനു തീരാവേദന