Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോലിയെ മാതൃകയാക്കു, വിൻഡീസ് താരങ്ങളോട് പരിശീലകൻ

കോലിയെ മാതൃകയാക്കു, വിൻഡീസ് താരങ്ങളോട് പരിശീലകൻ

അഭിറാം മനോഹർ

, ശനി, 14 ഡിസം‌ബര്‍ 2019 (10:38 IST)
ഇന്ത്യൻ നായകനായ വിരാട് കോലിയിൽ നിന്നും വിൻഡീസ് താരങ്ങൾക്ക് ഒരുപാട് പടിക്കാനുണ്ടെന്ന് വെസ്റ്റിൻഡീസ് സഹ പരിശീലകൻ റോഡി എസ്റ്റ്‌വിക്ക്. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിനപരമ്പരക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് കോച്ചിന്റെ അഭിപ്രായപ്രകടനം.  ഹെറ്റ്മെയർ,നിക്കോളാസ് പൂറാൻ തുടങ്ങിയവർ കോലിയുടെ കഠിനമായ അധ്വാനത്തെ മാതൃകയാക്കണം
 
പ്രതിഭയുള്ള ഒട്ടേറെ യുവതാരങ്ങൾ ടീമിലുണ്ട്. എന്നാൽ തങ്ങളെ എങ്ങനെ മെച്ചപ്പെടുത്തണമെന്ന് അവർക്കറിയില്ല. പിഴവുകൾ ആവർത്തിക്കുന്നു. ഇതിനെ മറികടക്കണമെങ്കിൽ കോലിയെ കണ്ടുപടിക്കണം. കഠിനാധ്വാനം ഇല്ലാതെ ഒന്നും നടക്കില്ല കോലിയെ നോക്കു. അദ്ദേഹം ഫിറ്റ്നസ് സൂക്ഷിക്കാൻ ഒരുപാട് വർക്കൗട്ട് ചെയ്യുന്നു.
 
ഹെറ്റ്മെയറിന്റെയും പുറാന്റെയും ടി20യിലെ പ്രകടനങ്ങൾ മികച്ചതായിരുന്നു. എന്നാൽ എല്ലാ ഫോർമാറ്റിലും അവർക്ക് ആ പ്രകടനം നടത്താൻ കഴിയുന്നില്ല. മികച്ച പ്രകടനങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ യുവതാരങ്ങൾ ആണെന്നോ അല്ലെന്നോ ആറും ഓർക്കില്ല വിജയിക്കുന്നവരെ മാത്രമേ ലോകം ഓർക്കുകയുള്ളൂ അതിന് കഠിനമായി അധ്വാനം ചെയ്യണം റോഡി വ്യക്തമാക്കി.
 
ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിനപരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് സെമിയിൽ എന്തുകൊണ്ട് ധോണി ഏഴാമനായി, കാരണം വ്യക്തമാക്കി രവി ശാസ്ത്രി