Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ ഐപിഎൽ താരലേലം ഇന്ന്, വിലയേറിയ താരമാകാൻ മത്സരിക്കുന്നവർ ഈ താരങ്ങൾ

വനിതാ ഐപിഎൽ താരലേലം ഇന്ന്, വിലയേറിയ താരമാകാൻ മത്സരിക്കുന്നവർ ഈ താരങ്ങൾ
, തിങ്കള്‍, 13 ഫെബ്രുവരി 2023 (13:05 IST)
പ്രഥമ വനിതാപ്രീമിയർ ലീഗിന് മുന്നോടിയായുള്ള താരലേലം ഇന്ന് ഉച്ചയ്ക്ക് 2:30ന് മുംബൈയിൽ നടക്കും. സ്പോർട്സ് 18 ചാനലിൽ ലേലം തത്സമയം കാണാൻ സാധിക്കും. ആദ്യ പതിപ്പിൽ അഞ്ച് ടീമുകളാണുള്ളത്. ഓരോ ടീമിനും 12 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്നത്.
 
50 ലക്ഷം രൂപയാണ് അടിസ്ഥാന തുക. ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത്,സ്മൃതി മന്ദന, ദീപ്തി ശർമ. ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിൻ്റെ സോഫിയ എക്ലെസ്റ്റോൺ, ന്യൂസിലൻഡിൻ്റെ സോഫി ഡിവൈൻ എന്നിവരാണ് താരലേലത്തിലെ വിലയേറിയ താരങ്ങളാകുക എന്നാണ് കണക്കാക്കുന്നത്.
 
പ്രധാനതാരങ്ങൾക്ക് 1.5-2 കോടി രൂപവരെ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അലീസ ഹീലി,ബെത്ത് മൂണി,നാറ്റ് സ്കീവർ തുടങ്ങിയ താരങ്ങൾക്ക് വേണ്ടിയും ശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറ് വിദേശതാരങ്ങളെയടക്കം പരമാവധി 18 കളിക്കാരെയാണ് ടീമുകൾക്ക് സ്വന്തമാക്കാനാവുക. മാർച്ച് 4 മുതൽ 26 വരെയാണ് ആദ്യ വനിത ഐപിഎൽ നടക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്സർ പട്ടേൽ ജഡേജയേക്കാൾ റേഞ്ചുള്ള താരം, ആരണ് കേമനെന്ന ചോദ്യത്തിന് പത്താൻ്റെ മറുപടി