Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്തുകൊണ്ട് ആ ജോലി ഇപ്പോൾ ടീമിൽ ചെയ്യുന്നില്ല ? രോഹിത് തുറന്നുപറയുന്നു !

എന്തുകൊണ്ട് ആ ജോലി ഇപ്പോൾ ടീമിൽ ചെയ്യുന്നില്ല ? രോഹിത് തുറന്നുപറയുന്നു !
, ചൊവ്വ, 12 മെയ് 2020 (14:34 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മ. ബാറ്റിങ്ങിൽ മാത്രമല്ല ഇടയ്ക്ക് ബൗളിങ്ങിലും രോഹിത് ശൊഭിച്ചിരുന്നു. ഐപിഎല്ലിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ഹാട്രിക്ക് സ്വന്തമാക്കിയിട്ടുണ്ട് താരം എന്നാൽ കുറച്ചു വര്‍ഷങ്ങളായി താരം പന്തെറിയുന്നില്ല. പാർട്ട് ടൈം ബോളറായി ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഒരു സ്പിന്നറായിട്ടും എന്തുകൊണ്ട് താരം ബൗൾ ചെയ്യുന്നില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് രോഹിത്.  
 
'വിരലിനേറ്റ‌ പരിക്കാണ് താന്‍ ഇപ്പോള്‍ ബൗളിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് കാരണമെന്ന് രോഹിത് പറയുന്നു‌. പരിക്ക് പറ്റിയതിന് ശേഷം പന്ത് പഴയ പോലെ ഗ്രിപ്പ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. ബോളിംഗ് പഴയത് പോലെയാകുന്നില്ല'. എന്നാൽ വൺഡേയിൽ പന്തെറിയുന്നതിൽനിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും ടെസ്റ്റിൽ ബോൾ ചെയ്യുന്നതിനായി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട് എന്നും രോഹിത് പറയുന്നു. 'അന്താരാഷ്ട്ര മത്സരങ്ങളിൽ പത്ത് ഓവർ വരെ എറിയാൻ ഞാൻ തയ്യാറെടുക്കുന്നുണ്ട്. ടിമിനെയും മറ്റു ബോളർമാരെയും സഹായിയ്ക്കാൻ ഇതിലൂടെ സാധിയ്ക്കും'. രോഹിത് പറഞ്ഞു.
 
40 വയസിനുള്ളിൽ ക്രിക്കറ്റിൽനിന്നും പൂർണമായി വിരമിക്കും എന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 38-39 വയസുവരെ മാത്രമേ താന്നെ ക്രിക്കറ്റിൽ കാണാൻ സാധിയ്ക്കൂ എന്നും അതിന് ശേഷം കുടുംബത്തോടൊപ്പം സമയം ചിലവഴിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്നുമയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരുടെ ബാറ്റിങ്ങാണ് ഇഷ്ടം, കോഹ്‌ലിയുടേയോ അതോ രോഹിതിന്റെയോ ? കുഴയ്ക്കുന്ന ചോദ്യത്തിന് ഷമിയുടെ ഉത്തരം !