ഐപിഎല്ലില്‍ സന്തുലിതമായ ടീമുമായി ഇറങ്ങിയും പ്ലേ ഓഫ് യോഗ്യത നേടാനാവത്തതിന്റെ കാരണം വിശദമാക്കി രാജസ്ഥാന്‍ റോയല്‍സ് ഫിറ്റ്‌നസ് ട്രെയ്‌നര്‍ രാജാമണി. സീസണില്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും സീസണിനിടയിലെ ഒരു മത്സരത്തിലുണ്ടായ തോല്‍വി ടീമിന്റെ താളം നഷ്ടപ്പെടുത്തിയെന്ന് രാജാമണി പറയുന്നു. സ്‌പോര്‍ട്‌സ് വികടന് നല്‍കിയ അഭിമുഖത്തിലാണ് രാജാമണിയുടെ പ്രതികരണം.
ഈ സീസണിന്റെ തുടക്കം ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിഗംഭീരമായിരുന്നു. ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച് കൊണ്ടാണ് ഞങ്ങള്‍ മുന്നേറിയത്. ചെന്നൈ, ഗുജറാത്ത് ടീമുകളെ തകര്‍ത്തുകൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ലഖ്‌നൗവിനെതിരായ മത്സരം ഞങ്ങളുടെ താളം നഷ്ടപ്പെടുത്തി. ആ മത്സരത്തില്‍ ലഖ്‌നൗ 153 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങി 10 ഓവറില്‍ 94ന് ഒന്ന് എന്ന നിലയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ അടുത്ത മൂന്ന് ഓവറില്‍ കയ്യിലിരുന്ന കളി നഷ്ടപ്പെടുത്തി. ഇതോടെയാണ് ടീമിന്റെ താളം നഷ്ടമായത്. അശ്വിനും ബട്ട്‌ലറും സഞ്ജുവുമെല്ലാം പറഞ്ഞത് ഇതേ കാരണമാണ്.
എല്ലാ ടീമിനും ഒരു മോശം മത്സരമുണ്ടായേക്കാം. ഞങ്ങള്‍ക്കത് രണ്ടെണ്ണമായിരുന്നു. ഒരു മോശം മത്സരവും വന്നു. ഒരു മോശം പന്തും വന്നു. ആര്‍സിബിക്കെതിരെ 10 ഓവറില്‍ ഓള്‍ ഔട്ടാകുന്ന ഒരു മത്സരവും വന്നു. അതും മോശം മത്സരമായിരുന്നു. രാജാമണി പറഞ്ഞു.