ഇംഗ്ലണ്ടിനെതിരായ 2014ലെ ടെസ്റ്റ് പരമ്പരയിൽ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഒരു സ്വകാര്യ ചാനലിനായുള്ള അഭിമുഖത്തിനിടെ മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് നിക്കോളാസിനോടാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയിൽ ഞാൻ മാനസികമായി ഏറെ തളർന്നിരുന്നു. എനിക്ക് പരമ്പരയില്‍ തീരെ തിളങ്ങാനായില്ല. ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നുവരെ അന്ന് തോന്നി. പക്ഷേ അതിനുശേഷം ഞാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു കോലി വ്യക്തമാക്കി.
2014ൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. പത്ത് ഇന്നിങ്‌സുകളില്‍ നിന്നും 13.40 ബാറ്റിങ് ശരാശരിയിൽ 134 റൺസ് മാത്രമാണ് കോലി അന്ന് നേടിയത്.