പിങ്ക് ബോൾ ഉപയോഗിച്ചുകൊണ്ടുള്ള ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഫീൽഡിങ്ങായിരിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. പിങ്ക് ബോൾ ഉപയോഗിച്ചുള്ള പരിശീലനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലന സമയത്ത് പന്തിന് ഭാരകൂടുതൽ തോന്നിയെന്നും ചെറുപ്പത്തിൽ കളിച്ചിരുന്ന സിന്തറ്റിക് ബോളുപോലെയൊ ഹോക്കി ബോൾ പോലെയൊ അനുഭവപ്പെട്ടെന്നും കോലി പറഞ്ഞു. പന്തിന് ഭാരം കൂടുതലാണെന്നും അതുകൊണ്ട് തന്നെ പന്ത് ത്രോ ചെയ്യുമ്പോൾ കൂടുതൽ ആയാസം വേണ്ടിവരുമെന്നും കോലി പറയുന്നു.
റെഡ്, വൈറ്റ് ബോളുകൾ ക്യാച്ച് പിടിക്കാൻ ശ്രമിക്കുമ്പോൾ പന്തിന്റെ വേഗത പെട്ടെന്ന് തന്നെ മനസിലാക്കാൻ സാധിക്കും. എന്നാൽ പിങ്ക് ബോളിൽ ക്യാചെടുക്കാൻ പ്രയാസം നേരിടേണ്ടിവരുമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടേണ്ട ക്യാചുകൾ നഷ്ടമാകുമെന്നും പറഞ്ഞ കോലി പിങ്ക് പന്തിൽ പരിശീലനം നടത്തിയപ്പോൾ ബാറ്റിങ് അത്ര പ്രശ്നമായി തോന്നിയില്ലെന്നും എന്നാൽ പന്തിന്റെ മൂവ്മെന്റ് അകത്തേക്കാണോ പുറത്തേക്കാണോ എന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടി വരുന്നതിനാൽ അതീവ ശ്രദ്ധ ആവശ്യമാണെന്നും കൂട്ടിചേർത്തു.