Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീണ്ടും റെക്കോര്‍ഡ് തകര്‍ന്നു; സച്ചിന്‍ നയിക്കുന്ന പട്ടികയില്‍ കോഹ്‌ലിയും

വീണ്ടും റെക്കോര്‍ഡ് തകര്‍ന്നു; സച്ചിന്‍ നയിക്കുന്ന പട്ടികയില്‍ കോഹ്‌ലിയും
, ശനി, 31 ഓഗസ്റ്റ് 2019 (19:59 IST)
കിംഗ്‌സ്‌റ്റണ്‍: ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുകയും അവയെല്ലാം സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടേത് അടക്കമുള്ള നേട്ടങ്ങളെല്ലാം വിരാടിന് മുന്നില്‍ തകരുമെന്നുറപ്പാണ്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര എന്നിവരുടെ പേരിലുണ്ടായിരുന്ന നേട്ടമാണ് കോഹ്‌ലി തിരുത്തിയത്.

ഏഷ്യയ്‌ക്ക് പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ ഏഷ്യന്‍ ബാറ്റ്‌സ്‌മാന്‍ എന്ന നേട്ടത്തിലെത്തി വിരാട്. 12,616 റണ്‍സുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്. 10,711 റണ്‍സോടെ ദ്രാവിഡ് രണ്ടാമതുള്ളപ്പോള്‍  9,593 റണ്‍സാണ് സംഗാക്കാരയ്‌ക്കുള്ളത്. നാലാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 9,056 റണ്‍സായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്‌റ്റന്‍ ‘ഇഴഞ്ഞതല്ല’, രക്ഷിച്ചതാണ്; കോഹ്‌ലിയുടെ ബാറ്റ് ഇങ്ങനെയും റണ്‍ കണ്ടെത്തും!