Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Virat Kohli: അഫ്ഗാനിസ്ഥാനെതിരായ സെഞ്ചുറിയിലൂടെ കോലി സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ എന്തെല്ലാം?

ട്വന്റി 20 യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി കോലി

Virat Kohli: അഫ്ഗാനിസ്ഥാനെതിരായ സെഞ്ചുറിയിലൂടെ കോലി സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ എന്തെല്ലാം?
, വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (09:29 IST)
Virat Kohli: 1019 ദിവസങ്ങള്‍ക്ക് ശേഷമാണ് റണ്‍മെഷീന്‍ വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറക്കുന്നത്. അതും ഇതുവരെ സെഞ്ചുറി നേടാത്ത ട്വന്റി 20 ഫോര്‍മാറ്റില്‍ തന്നെ. ഈ സെഞ്ചുറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളും കോലി സ്വന്തം പേരിലാക്കി. 61 ബോളില്‍ 122 റണ്‍സാണ് കോലി നേടിയത്. 
 
71-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് വിരാട് കോലി അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ഏകദിനത്തില്‍ 43, ടെസ്റ്റില്‍ 27, ട്വന്റി 20 യില്‍ ഒന്ന് എന്നിങ്ങനെയാണ് കോലിയുടെ സെഞ്ചുറി നേട്ടം. 
 
അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണത്തില്‍ കോലി രണ്ടാം സ്ഥാനത്തെത്തി. 522 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 71 സെഞ്ചുറി നേടിയത്. 668 ഇന്നിങ്‌സുകളില്‍ നിന്ന് 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ് കോലിക്കൊപ്പമുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 782 ഇന്നിങ്‌സുകളില്‍ നിന്ന് 100 സെഞ്ചുറിയാണ് സച്ചിന്‍ നേടിയിട്ടുള്ളത്. 
 
ട്വന്റി 20 യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി കോലി. രോഹിത് ശര്‍മയെയാണ് മറികടന്നത്. 2017 ല്‍ രോഹിത് ശ്രീലങ്കയ്‌ക്കെതിരെ നേടിയ 118 റണ്‍സ് ഇനി രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെ 117 നേടിയ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്താണ്. 
 
മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ 100 സിക്‌സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോലി. രോഹിത് ശര്‍മയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 
 
യുഎഇയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കോലിയുടെ 122 നോട്ട്ഔട്ട് 
 
ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി കോലി 
 
ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് നേടുന്ന താരം. 13-ാം മാന്‍ ഓഫ് ദ മാച്ചാണ് കോലി ഇന്നലെ നേടിയത്. അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയും 13 തവണ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. 
 
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോലി. 1042 റണ്‍സുമായി രോഹിത് ശര്‍മയെയാണ് കോലി മറികടന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: സെഞ്ചുറി നേടിയ ശേഷം മാലയില്‍ ചുംബിച്ച് കോലി; അതിനു പിന്നിലെ രഹസ്യം ഇതാണ്