Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Maxwell- Kohli: കളിക്കളത്തിൽ കോർത്തു മാക്സ്വെല്ലിനെ കോലി ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്ത് കോലി

Maxwell- Kohli:  കളിക്കളത്തിൽ കോർത്തു മാക്സ്വെല്ലിനെ കോലി ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്ത് കോലി

അഭിറാം മനോഹർ

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (09:32 IST)
ആര്‍സിബിയില്‍ ഉറ്റസുഹൃത്തുക്കളാണെങ്കിലും കളിക്കളത്തില്‍ ഒരു സമയത്ത് ഗ്ലെന്‍ മാക്‌സ്വെല്ലും വിരാട് കോലിയും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ മാക്‌സ്വെല്‍ കോലിയെ കളിയാക്കിയതും മാക്‌സ്വെല്‍ പുറത്തായപ്പോള്‍ അതേ ആഘോഷം കോലി പുറത്തെടുത്തതും നമ്മളില്‍ പലരും മറന്ന് കാണില്ല. ഈ സംഭവത്തിന് ശേഷം കോലി തന്നെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തെന്നാണ് മാക്‌സ്വെല്ലിന്റെ പുതിയ പുസ്തകമായ ദി ഷോമാനില്‍ പറയുന്നത്.
 
2017ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ മാക്‌സ്വെല്‍ നടത്തിയ ഷോള്‍ഡര്‍ പോസ് കോലിയെ പ്രകോപിപ്പിച്ചിരുന്നു. അതേ സീരീസില്‍ തന്നെ മാക്‌സ്വെല്ലിനെതിരെ തന്നെ കോലി അതേ സെലിബ്രേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം കോലി തന്നെ ഇന്‍സ്റ്റയില്‍ ബ്ലോക്ക് ചെയ്‌തെന്നാണ് മാക്‌സ്വെല്‍ പറയുന്നത്. എന്നാല്‍ താന്‍ ആര്‍സിബിയിലേക്ക് എത്തുമ്പോള്‍ ആദ്യം മെസേജ് അയച്ച താരം കോലിയാണെന്നും മാക്‌സ്വെല്‍ പറയുന്നു.
 
 ഞാന്‍ ആര്‍സിബിയിലേക്കെന്നറിഞ്ഞപ്പോള്‍ ആദ്യമായി മെസേജ് അയച്ച് ടീമിലേക്ക് സ്വാഗതം ചെയ്ത വ്യക്തി കോലിയായിരുന്നു. പരിശീലന ക്യാമ്പിലെത്തിയപ്പോള്‍ വ്യക്തിപരമായി സംസാരിക്കുകയും ഒരുമിച്ച് പരിശീലനം നടത്തുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കോലിയെ ഫോളോ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് കണ്ടെത്താനായില്ല.കുറെ നേരം അതിനായി ശ്രമിച്ചു. അപ്പോള്‍ ആരോ പറഞ്ഞു അദ്ദേഹം നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുമെന്ന്. അതോടെ ഞാന്‍ കോലിയോട് നേരിട്ട് ചോദിച്ചു.
 
 നിങ്ങള്‍ എന്നെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ?, അദ്ദേഹം പറഞ്ഞു. നീ എന്നെ ആ ടെസ്റ്റില്‍ കളിയാക്കിയപ്പോള്‍ ദേഷ്യം വന്ന് നിന്നെ ബ്ലോക്ക് ചെയ്തതെന്നാണെന്ന്. അങ്ങനെ കോലി അണ്‍ബ്ലോക്ക് ചെയ്തു. അതിന് ശേഷം ഞങ്ങള്‍ വലിയ സുഹൃത്തുക്കളായി. മാക്‌സ്വെല്‍ പുസ്തകത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഖ്നൗവിൽ നിന്നും രാഹുൽ പുറത്ത്, നിക്കോളാസ് പുറാൻ നായകനാകും, ടീമിൽ നിലനിർത്തുക യുവതാരങ്ങളെ