Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് 19: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്‌ക്കാൻ സാധ്യത

കൊവിഡ് 19: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്‌ക്കാൻ സാധ്യത

അഭിറാം മനോഹർ

, ബുധന്‍, 1 ഏപ്രില്‍ 2020 (17:16 IST)
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചേക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര. രോഗവ്യാപനത്തെ തുടർന്ന് കായിക കലണ്ടർ ആകെ താറുമാറായിരിക്കുകയാണ്. ഇത് ക്രിക്കറ്റിനേയും ബാധിക്കുമെന്ന് അശോക് മൽഹോത്ര പറഞ്ഞു.
 
കോവിഡ്-19നെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കിയതും മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ 13-ാം പതിപ്പ് അനിശ്ചിതത്വത്തിലായതും ബിസിസിഐയുടെ വരുമാനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് മൽഹോത്രയുടെ വാക്കുകൾ. ബിസിസിഐയ്‌ക്ക് സാധാരണത്തെ പോലെ പണം സമാഹരിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ താരങ്ങൾ പ്രതിഫലത്തിന്റെ കാര്യത്തില്‍ വരാവുന്ന മാറ്റങ്ങള്‍ക്കായി തയ്യാറായിരിക്കണമെന്നാണ് മൽഹോത്ര വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നോട്ടില്ല, ഐപിഎൽ മത്സരങ്ങൾ നടത്താനുറച്ച് ബിസിസിഐ