ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഗൗതം ഗംഭീർ.ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് പിന്നിലും ഗംഭീറിന്റെ മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ട് കൂടി ടീമിൽ സ്ഥിരമായി സ്ഥാനം നിലനിർത്താൻ ഗംഭീറിനായില്ല.ഒരുകാലത്ത് ക്രിക്കറ്റിൽ സച്ചിനും ഗാംഗുലിക്കും പകരം പുതിയ ഓപ്പണിംഗ് താരങ്ങളാവുമെന്ന് ഗംഭീറും സെവാഗും പ്രതീക്ഷകൾ തന്നുവെങ്കിലും പിന്നീട് രണ്ട് താരങ്ങളും നിറം മങ്ങി.മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരുടെ വരവോടെ ഇരുവര്‍ക്കും പിന്നീട് ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്തു.
ഇപ്പോളിതാ ഇന്ത്യക്കായി ഏറെകാലം കളിക്കേണ്ടിയിരുന്ന താരമായിരുന്നു ഗംഭീറെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കർ. നല്ല കഴിവുള്ള താരമായിരുന്നു ഗംഭീർ.ക്ഷേ ദേഷ്യവും വികാരങ്ങളും അവന് നിയന്ത്രിക്കാനായിരുന്നില്ല. അവനുണ്ടായിരുന്ന കഴിവനുസരിച്ച് ഇനിയും ഏറെക്കാലം ഇന്ത്യയ്ക്കായി കളിക്കേണ്ടുന്ന താരമായിരുന്നു ഗംഭീർ- വെങ്സർക്കാർ പറഞ്ഞു.