ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലമായി സ്ഥിരസാന്നിധ്യമാകാൻ പരിശ്രമിക്കുന്ന താരമാണ് മലയാളി ക്രിക്കറ്ററായ സഞ്ജു സാംസൺ. ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികവ് തെളിയിക്കാൻ താരത്തിനായിട്ടുണ്ടെങ്കിലും അർഹതപ്പെട്ട അവസരങ്ങൾ താരത്തിന് ലഭിക്കാറില്ല.
റിഷഭ് പന്ത് പരിക്കേറ്റ് വിശ്രമിക്കുന്ന അവസരത്തിലും സഞ്ജുവിന് ടീമിൽ സ്ഥാനമില്ലാത്ത സ്ഥിതിയാണ്. പന്തിന് പകരം ഇഷാൻ കിഷനെയാണ് ഇന്ത്യ പകരക്കാരനായി പരിഗണിക്കുന്നത് ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ നേടിയ ഇരട്ട സെഞ്ചുറി 3 ഇന്ത്യൻ താരങ്ങളുടെ കരിയർ അവസാനിപ്പിച്ചതായാണ് ഇന്ത്യയുടെ ചീഫ് സെലക്ടറായ ചേതൻ ശർമയുടെ വിവാദ പരാമർശം.
ഇഷാൻ കിഷൻ്റെ ഒരൊറ്റ പ്രകടനം കാരണം ശിഖർ ധവാൻ, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരുടെ സ്ഥാനം തുലാസിലായിരിക്കുകയാണെന്ന് ചേതൻ ശർമ പറയുന്നു. അതേസമയം ഇരട്ടസെഞ്ചുറിക്ക് ശേഷം കളിച്ച ഒരൊറ്റ കളിയിലും മികവ് പുലർത്താൻ കിഷനായിട്ടില്ല.