Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

T20 World Cup 2024, Pakistan vs USA: യുഎസ്എയുടെ പ്രൊഫഷണലിസത്തിനു മുന്നില്‍ തലകുനിച്ച് പാക്കിസ്ഥാന്‍; ലോകകപ്പിലെ ആദ്യ അട്ടിമറി !

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്

Pakistan - T20 World Cup 2024

രേണുക വേണു

, വെള്ളി, 7 ജൂണ്‍ 2024 (08:43 IST)
Pakistan - T20 World Cup 2024

T20 World Cup 2024, Pakistan vs USA: ട്വന്റി 20 ലോകകപ്പിലെ ആദ്യ അട്ടിമറിയായി പാക്കിസ്ഥാന്‍-യുഎസ്എ മത്സരം. വാശിയേറിയ പോരാട്ടത്തില്‍ യുഎസ്എ പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഓവറിലാണ് യുഎസ്എയുടെ ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 18 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് നേടാനായത് 13 റണ്‍സ് മാത്രം. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ യുഎസും 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്..! നായകന്‍ മൊണാങ്ക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് നേടി. ആന്‍ഡ്രീസ് ഗോസ് 26 പന്തില്‍ 35 റണ്‍സെടുത്തു. ആരോണ്‍ ജോണ്‍സ് 26 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. സൂപ്പര്‍ ഓവറിലും ജോണ്‍സ് 11 റണ്‍സെടുത്ത് യുഎസ്എയുടെ രക്ഷകനായി. 
 
പാക്കിസ്ഥാന്‍ ബാറ്റിങ് നിരയില്‍ 43 പന്തില്‍ 44 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം ആണ് ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ 25 പന്തില്‍ 40 റണ്‍സെടുത്തു. 16 പന്തില്‍ 23 റണ്‍സെടുത്ത ഷഹീന്‍ ഷാ അഫ്രീദിയുടെ ഇന്നിങ്‌സ് പാക്കിസ്ഥാന്‍ 150 കടന്നതില്‍ നിര്‍ണായകമായി. 
 
ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസ്എയോട് തോറ്റതിനാല്‍ ഇന്ത്യക്കെതിരെയുള്ള മത്സരം പാക്കിസ്ഥാന് നിര്‍ണായകമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലിയ കിംഗല്ലെ, പാകിസ്ഥാനെതിരെ തെളിയിച്ച് കാണിക്ക്, കോലിയെ വെല്ലുവിളിച്ച് ഗവാസ്കർ