Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടി20 ലോകകപ്പ്: പെർത്തിൽ ഇന്ത്യ വെന്നിക്കൊടി പാറിക്കുമോ? കരുത്തരെ നേരിടാൻ കോഹ്ലിയുടെ ചുണക്കുട്ടികൾ

ടി20 ലോകകപ്പ്: പെർത്തിൽ ഇന്ത്യ വെന്നിക്കൊടി പാറിക്കുമോ? കരുത്തരെ നേരിടാൻ കോഹ്ലിയുടെ ചുണക്കുട്ടികൾ
, ചൊവ്വ, 29 ജനുവരി 2019 (11:55 IST)
2020ല്‍ നടക്കുന്ന ടി20 ലോകകപ്പിനുളള മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 20 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 24 നാണ് ഇന്ത്യയുടെ ആദ്യകളി. കരുത്തന്മാരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക.
 
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബി ഗ്രൂപ്പ് ക്വാളിഫയേഴ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, എ ഗ്രൂപ്പ് ക്വാളിഫയേഴ്‌സിലെ രണ്ടാം സ്ഥാനക്കാര്‍ എന്നീ ടീമുകളാണ് സൂപ്പര്‍ 12 സ്റ്റേജില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ഗൂപ്പ് ക്വാളിഫയേഴ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, എ ഗ്രൂപ്പ് ക്വാളിഫയേഴ്‌സിലെ രണ്ടാം സ്ഥാനക്കാര്‍ എന്നിവരുടെ മറ്റൊരു ഗ്രൂപ്പും ഉണ്ട്.
 
ഓസ്‌ട്രേലിയയിലെ ഏഴ് നഗരങ്ങളിലായി 16 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. 45 മത്സരങ്ങളാണ് ലോകകപ്പില്‍ ഉളളത്.
 
അതേസമയം, വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമവും ഐസിസി പുറത്ത് വിട്ടിട്ടുണ്ട്. 2020 ഫെബ്രുവരി 21-ആം തീയതി ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം മാര്‍ച്ച് എട്ടിന് മെല്‍ബണില്‍നടക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോ‌ഹ്‌ലിക്കൊപ്പം ധോണിയും മടങ്ങാത്തതെന്ത്? ഇന്ത്യന്‍ ബൌളര്‍മാര്‍ ധോണിയെ വിടുന്നില്ലെന്ന് ഉത്തരം !