Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിള്ളേര് പൊളിയാണ്, അതുകൊണ്ട് എന്റെ പണി കുറഞ്ഞു: സൂര്യകുമാര്‍ യാദവ്

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു

India, Srilanka

രേണുക വേണു

, ബുധന്‍, 31 ജൂലൈ 2024 (10:28 IST)
സഹതാരങ്ങളുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും തന്റെ ജോലിഭാരം കുറച്ചെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 യില്‍ വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു സൂര്യ. തോല്‍വി ഉറപ്പിച്ച മത്സരത്തിലാണ് അവസാന ഓവറുകളിലെ പ്രകടനത്തിലൂടെ ഇന്ത്യ അവിശ്വസനീയമായി തിരിച്ചെത്തിയത്. ചെറിയ സ്‌കോര്‍ ആണെങ്കിലും വാശിയോടെ പോരാടിയാല്‍ കളി ജയിക്കാന്‍ കഴിയുമെന്ന് ഫീല്‍ഡിങ്ങിനു ഇറങ്ങിയപ്പോള്‍ ടീം അംഗങ്ങളോട് താന്‍ പറഞ്ഞിരുന്നെന്ന് സൂര്യ വെളിപ്പെടുത്തി. 
 
' അവസാന ഓവര്‍ എന്നതല്ല, ഞങ്ങളുടെ സ്‌കോര്‍ 30/4, 48/5 എന്ന നിലയില്‍ ആയിരുന്നപ്പോള്‍ തന്നെ മധ്യ ഓവറുകളില്‍ സഹതാരങ്ങള്‍ കാണിച്ച പോരാട്ടവീര്യം എതിരാളികളെ ജയത്തില്‍ നിന്ന് അകറ്റി. ഇങ്ങനെയൊരു ട്രാക്കില്‍ 140 എടുത്താല്‍ നല്ല സ്‌കോര്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നി. ഫീല്‍ഡിങ്ങിന് ഇറങ്ങുന്ന സമയത്ത് ഞാന്‍ അവരോടു പറഞ്ഞു, ' ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അടുത്ത ഒന്നര മണിക്കൂര്‍ ഒരൊറ്റ ലക്ഷ്യത്തിനായി നമ്മള്‍ ഒന്നിച്ചു നിന്നാല്‍ ഈ കളി നമുക്ക് സ്വന്തമാക്കാം,' അവര്‍ പുറത്തെടുത്ത മികച്ച പ്രകടനങ്ങളും ആത്മവിശ്വാസവും എന്റെ ജോലികള്‍ എളുപ്പമാക്കി. അവര്‍ ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും കാണിച്ച പോസിറ്റിവിറ്റിയും സഹതാരങ്ങളോടുള്ള പരിഗണനയും അവിശ്വസനീയമാണ്,' സൂര്യകുമാര്‍ യാദവ് പറഞ്ഞു. 
 
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര കൂടിയായിരുന്നു ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊക്കെയാ ഇവിടെ നടക്കുന്നേ..!'; അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന് രണ്ട് വിക്കറ്റ്, സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം