Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: വമ്പൻ റെക്കോർഡിൽ കണ്ണുവെച്ച് കോലിയും സൂര്യയും

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: വമ്പൻ റെക്കോർഡിൽ കണ്ണുവെച്ച് കോലിയും സൂര്യയും
, ബുധന്‍, 2 നവം‌ബര്‍ 2022 (12:46 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെ വിരാട് കോലിയും സൂര്യകുമാർ യാദവും. ഇന്ന് നടക്കുന്ന മത്സരത്തിൽ 15 റൺസ് കൂടി നേടാനായാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന മഹേല ജയവർധനെയുടെ റെക്കോർഡ് മറികടക്കാൻ കോലിയ്ക്ക് സാധിക്കും. നിലവിൽ 1001 റൺസാണ് കോലിയുടെ പേരിലുള്ളത്.
 
904 റൺസുമായി ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് കോലിയ്ക്ക് പിന്നിലുള്ളത്. 2012ൽ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അഡലെയ്ഡിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി കോലി അരങ്ങേറിയതും ഇവിടെയായിരുന്നു. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ 65 റൺസ് നേടാനായാൽ ടി20യിൽ ഈ കലണ്ടർ വർഷം 1000 റൺസെന്ന നേട്ടം സ്വന്തമാക്കാൻ സൂര്യയ്ക്ക് സാധിക്കും. ഈ വർഷം 26 ടി20 മത്സരങ്ങളിൽ നിന്ന് 42.50 ശരാശരിയിൽ 8 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പടെ 935 റൺസാണ് സൂര്യ നേടിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയുടെ പരാതിക്ക് പിന്നാലെ ഹോട്ടല്‍ ജീവനക്കാരന്റെ പണി പോയി; സംഭവിച്ചത് ഇതാണ്