Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോലിക്ക് കുറച്ച് കൂടി സമയം നൽകണം: ഐസിസി ട്രോഫിയുടെ പേരിൽ വിമർശിക്കുന്നവരോട് സുരേഷ് റെയ്‌ന

കോലിക്ക് കുറച്ച് കൂടി സമയം നൽകണം: ഐസിസി ട്രോഫിയുടെ പേരിൽ വിമർശിക്കുന്നവരോട് സുരേഷ് റെയ്‌ന
, ബുധന്‍, 14 ജൂലൈ 2021 (16:28 IST)
2014ൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് വിരാട് കോലി ഇന്ത്യൻ നായകനാവുന്നത്. തുടർന്ന് ധോണിയിൽ നിന്നും 2017ൽ കോലി ഏകദിന നായകസ്ഥാനം കൂടി ഏറ്റെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തിയെങ്കിലും ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാൻ ഇന്ത്യക്കായില്ല. മാത്രവുമല്ല ഇതുവരെ നായകനായ സമയത്തൊന്നും ഒരു ഐസിസി കിരീടനേട്ടം സ്വന്തമാക്കാൻ കോലിക്കായിട്ടില്ല.
 
നായകനെന്ന നിലയിൽ ഐസിസി കിരീടങ്ങളൊന്നും നേടാനാവാത്തതിനാൽ കടുത്ത വിമർശനങ്ങളാണ് കോലി ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യൻ നായകന് ഇക്കാര്യത്തിൽ പരസ്യപിന്തുണ നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരം സുരേഷ് റെയ്‌ന. ദേശീയ ടീമിന്റെ നായകനെന്ന നിലയിൽ കോലിക്ക് കുറച്ച് കൂടി സമയം നൽകണമെന്നാണ് റെയ്‌ന പറയുന്നത്. എല്ലാ ഫോർമാറ്റിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും വലിയ ടൂർണമെന്റുകളിൽ ഫൈനലിലെത്തുക എന്നത് ചെറിയ കാര്യമല്ലെന്നും റെയ്‌ന പറയുന്നു.
 
കോലി ഒന്നാം നമ്പർ നായകനാണെന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. ഇനി ഐസിസി കിരീടങ്ങളെ പറ്റിയാണ് സംസാരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കുറച്ച് കൂടി സമയം നൽകേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത് റെയ്‌ന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഷ്‌ഫോർഡ് ഇനിയും പെനാൽറ്റി എടുക്കും, വംശീയാധിക്ഷേപങ്ങൾക്കിടെ താരത്തെ പിന്തുണച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്