Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജിന്റെ പോലെ ആറ് പന്തിലും സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്; സഞ്ജുവിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം !

യുവരാജ് സിങ്ങിനെ പോലെ അപാര കഴിവുള്ള താരമാണ് സഞ്ജുവെന്ന് സ്റ്റെയ്ന്‍

യുവരാജിന്റെ പോലെ ആറ് പന്തിലും സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്; സഞ്ജുവിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം !
, വെള്ളി, 7 ഒക്‌ടോബര്‍ 2022 (16:30 IST)
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ദക്ഷിണാഫ്രിക്കയുടെ മുന്‍ തീപ്പൊരി ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. യുവരാജ് സിങ്ങിനെ പോലെ അപാര കഴിവുള്ള താരമാണ് സഞ്ജുവെന്ന് സ്റ്റെയ്ന്‍ പറഞ്ഞു. 
 
' അവസാന ഓവറില്‍ കഗിസോ റബാദ നോ ബോള്‍ എറിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യല്ലേ എന്നാണ് എന്റെ മനസ്സില്‍ തോന്നിയത്. കാരണം മികച്ച ഫോമിലുള്ള സഞ്ജു സാംസണെ നിങ്ങള്‍ക്ക് അറിയില്ല. ഞാന്‍ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഇഷ്ടം പോലെ ബൗണ്ടറികള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണ്. യുവരാജ് സിങ്ങിനെ പോലെ കഴിവുള്ള താരമാണ് സഞ്ജു. ഓരോവറില്‍ മുപ്പതിലധികം റണ്‍സ് വേണ്ടപ്പോള്‍ ആറ് പന്തുകളും സിക്‌സ് അടിക്കാന്‍ സഞ്ജുവിന് സാധിക്കും,' സ്റ്റെയ്ന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പേരില്‍ മാത്രം പോരാ ആവേശം ഗ്രൗണ്ടിലും വേണം'; ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ആവേശ് ഖാനെതിരെ ആരാധകര്‍