ഐപിഎല്ലിൽ ഇത്തവണത്തെ തന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും രണ്ട് ദിവസം മുൻപ് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സാധിച്ചതായി സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ഏകദിന,ടി20, ടെസ്റ്റ് പരമ്പരകൾ ആരംഭിക്കാനിരിക്കെയാണ് സ്മിത്തിന്റെ വെല്ലുവിളി.
ഐപിഎല്ലിൽ ഇത്തവണ സ്ഥിരത പുലർത്താൻ സാധിക്കാത്തതിൽ നിരാശനായിരുന്നുവെന്നും എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ബാറ്റിങ്ങിൽ താളം നേടാനായതിന്റെ ആവേശത്തിലാണ് താൻ ഇപ്പോളുള്ളതെന്നും സ്മിത് പറഞ്ഞു.കൊവിഡ് സമയത്ത് നാല് മാസത്തോളം ഞാൻ ബാറ്റ് ചെയ്‌തിരുന്നില്ല. പവർ ഷോട്ടുകളിലാണ് ഐപിഎല്ലിൽ പലപ്പോഴും വിക്കറ്റുകൾ നഷ്ടമായത്. അതെന്റെ രീതിയായിരുന്നില്ല. ഇഷ്ടത്തിന് സിക്‌സ് പറത്താൻ താൽപര്യപ്പെടുന്നവരുണ്ട്. ഞാൻ അക്കൂട്ടത്തിലല്ല സ്മിത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആഷസും ഇന്ത്യക്കെതിരായ പരമ്പരയും പ്രധാനപ്പെട്ടതാണ്. ഇവർക്കെതിരെ കളിക്കുമ്പോൾ ഒർഉ ഓസീസ് ക്രിക്കറ്റർ എന്ന നിലയിൽ എന്തോ ആവേശമാണ് അതെന്താണെന്ന് തനിക്കറിയില്ല സ്മിത്ത് പറഞ്ഞു.ഓസീസ് നായകനായി തിരിച്ചെത്തുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.