Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്തകളിലും പ്രവൃത്തികളിലും അവന്‍ ഓസ്‌ട്രേലിയക്കാരന്‍; വിരാട് കോലിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

നവംബര്‍ 22 ന് പെര്‍ത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം

Virat Kohli and Steve Smith

രേണുക വേണു

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (15:46 IST)
Virat Kohli and Steve Smith

ഇന്ത്യന്‍ താരം വിരാട് കോലിയുമായി തനിക്ക് വളരെ അടുത്ത സൗഹൃദമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ വീണ്ടും കോലിക്കെതിരെ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സ്മിത്ത് പറഞ്ഞു. 
 
' ഞങ്ങള്‍ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. സന്ദേശങ്ങള്‍ അയക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കോലി വളരെ നല്ലൊരു വ്യക്തിയാണ്, ഒപ്പം കളിക്കാരനും. അവനെതിരെ വീണ്ടും കളിക്കാന്‍ പോകുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. ചിന്തകളിലും പ്രവൃത്തികളിലും കോലി ഒരു ഓസ്‌ട്രേലിയക്കാരനാണ്,' 
 
' പ്രതിസന്ധികളെ നേരിടുന്നതും എതിരാളികള്‍ക്കു മേല്‍ വിജയം നേടാനുള്ള അവന്റെ ശ്രമങ്ങളും ഇന്ത്യയില്‍ നിന്നുള്ള ഓസ്‌ട്രേലിയ താരമാണ് അവനെന്ന് പറയാന്‍ പ്രേരിപ്പിക്കുന്നു. ഞാന്‍ അവനെ പരാജയപ്പെടുത്തുന്നതിലോ മറ്റ് എന്തെങ്കിലും മത്സരത്തിലോ യാഥാര്‍ഥ്യമില്ല. ഓസ്‌ട്രേലിയയുടെ വിജയത്തിനായി എനിക്ക് എന്ത് നല്‍കാന്‍ സാധിക്കുമെന്നത് മാത്രമാണ് കാര്യം,' സ്മിത്ത് പറഞ്ഞു. 
 
നവംബര്‍ 22 ന് പെര്‍ത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയം, നെയ്മറിന്റെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്