Select Your Language

Notifications

webdunia
webdunia
webdunia
webdunia

South Africa vs India, 2nd Test: അശ്വിനും താക്കൂറും പുറത്ത്, ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു

ഒന്നാം ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക 1-0 ത്തിനു പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്

South Africa vs India, 2nd Test: അശ്വിനും താക്കൂറും പുറത്ത്, ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു
, ബുധന്‍, 3 ജനുവരി 2024 (13:27 IST)
South Africa vs India, 2nd Test: ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് കേപ് ടൗണില്‍ തുടക്കം. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. ഒന്നാം ടെസ്റ്റ് കളിച്ച ശര്‍ദുല്‍ താക്കൂറും രവിചന്ദ്രന്‍ അശ്വിനും പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമില്‍ ഇടം പിടിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ 
 
ഒന്നാം ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക 1-0 ത്തിനു പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഈ മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND vs SA: നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത