ട്വന്റി-20യില്‍ ഇരട്ടസെഞ്ചുറിയെന്ന സ്വപ്‌നനേട്ടം ആര് സ്വന്തമാക്കും ? - അതിന് ഒരാള്‍ക്ക് മാത്രമെ കഴിയൂ - തുറന്ന് പറഞ്ഞ് ഗാംഗുലി
ട്വന്റി-20യില്‍ ഇരട്ടസെഞ്ചുറിയെന്ന സ്വപ്‌നനേട്ടം ആര് സ്വന്തമാക്കും ? - അതിന് ഒരാള്‍ക്ക് മാത്രമെ കഴിയൂ - തുറന്ന് പറഞ്ഞ് ഗാംഗുലി
ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറിയെന്ന സ്വപ്‌ന നേട്ടം ആദ്യം കൈവരിക്കാന്‍ സാധിച്ചത് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് മാത്രമാണ്. പിന്നാലെ പല താരങ്ങളും ഈ നേട്ടത്തിലെത്തി. എന്നാല്‍, ട്വന്റി-20 യിലും ഇരട്ടസെഞ്ചുറി പിറക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി പറയുന്നത്.
ഹിറ്റ്‌മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ്മയാകും ട്വന്റി-20യില്‍ ആദ്യ ഇരട്ടസെഞ്ചുറി നേടുകയെന്നാണ് ദാദ മുംബൈയില്‍ പറഞ്ഞത്.
‘സച്ചിന്‍ ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടി. രോഹിത് അതിന് പിന്നാലെ എത്തി. ട്വന്റി-20യില്‍ ഇരട്ടസെഞ്ചുറിയിലും ആ നേട്ടം സ്വന്തമാക്കുക രോഹിത്തായിരിക്കും’ - എന്നും ഗാംഗുലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് വിലക്ക് നേരിടുന്ന സ്‌റ്റീവ് സ്‌മിത്തിനോട് തനിക്ക് അനുകമ്പയുണ്ട്. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടന്നതെങ്കിലും അദ്ദേഹം നല്ല മനുഷ്യനാണ്. ക്രിക്കറ്റിലേക്ക് സ്‌മിത്ത് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.
തന്റെ ആത്മകഥയായ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഗാംഗുലി.