ഏകദിന ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ച് ഗില്‍; ഇന്ത്യയുടെ ബാറ്റിങ് നിര ഇങ്ങനെയായിരിക്കും
ഇഷാന്‍ കിഷനെ മറികടന്നാണ് ഗില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്തുന്നത്
സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് ശുഭ്മാന്‍ ഗില്‍. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഗില്‍ ആയിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനങ്ങളും ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലെ ഇരട്ട സെഞ്ചുറിയുമാണ് ഗില്ലിന് ഏകദിന ലോകകപ്പിലേക്ക് വഴി തുറന്നത്.
ഇഷാന്‍ കിഷനെ മറികടന്നാണ് ഗില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്തുന്നത്. ഗില്‍-രോഹിത് കൂട്ടുകെട്ടിന് പവര്‍പ്ലേയില്‍ നല്ല ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് സെലക്ടര്‍മാരുടെയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും വിലയിരുത്തല്‍. കെ.എല്‍.രാഹുല്‍ മധ്യനിരയിലേക്ക് മാറും.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പുറമേ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരും പരിഗണനയിലുണ്ട്.