Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shreyas Iyer: ലോകകപ്പ് കഴിഞ്ഞാൽ അയ്യരുടെ മടങ്ങി വരവ്, ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിൽ

Shreyas Iyer: ലോകകപ്പ് കഴിഞ്ഞാൽ അയ്യരുടെ മടങ്ങി വരവ്, ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിൽ

അഭിറാം മനോഹർ

, ബുധന്‍, 19 ജൂണ്‍ 2024 (14:20 IST)
ഇന്ത്യന്‍ ടീമിലെ മധ്യനിര താരമായ ശ്രേയസ് അയ്യരുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് അവസരമൊരുങ്ങുന്നു. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ ശ്രീലങ്കക്കെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലൂടെയാകും ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തുക. ബിസിസിഐയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ശ്രേയസ് അയ്യരുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു.
 
കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്‍ പരിശീലനവുമായി ശ്രേയസ് മുന്നോട്ട് പോയതോടെയാണ് താരവുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയത്. ലോകകപ്പിന് ശേഷം സിംബാബ്വെയുമായി 5 മത്സരങ്ങളുടെ ടി20 പരമ്പരയാകും ഇന്ത്യ കളിക്കുക. എന്നാല്‍ ഈ പരമ്പരയില്‍ ശ്രേയസ് കളിക്കില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലൂടെയാകും ശ്രേയസിന്റെ മടങ്ങിവരവ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T20 worldcup: 2 ഗ്രൂപ്പുകളിലായി 8 ടീമുകൾ, തീപ്പാറുന്ന സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കം