Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മകന് ആരോഗ്യപ്രശ്‌നങ്ങള്‍; ഷോയ്ബ് മാലിക്ക് പാക്കിസ്ഥാന്‍ വിട്ടു, സാനിയ മിര്‍സയും ദുബായിയില്‍

മകന് ആരോഗ്യപ്രശ്‌നങ്ങള്‍; ഷോയ്ബ് മാലിക്ക് പാക്കിസ്ഥാന്‍ വിട്ടു, സാനിയ മിര്‍സയും ദുബായിയില്‍
, ചൊവ്വ, 23 നവം‌ബര്‍ 2021 (14:14 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറും മുതിര്‍ന്ന താരവുമായ ഷോയ്ബ് മാലിക്ക് കളിക്കില്ല. പാക്കിസ്ഥാനില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര നടക്കുന്നത്. നിലവില്‍ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ കളിക്കുകയാണ് പാക്കിസ്ഥാന്‍ ടീം. ബംഗ്ലാദേശിനെതിരായ പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഷോയ്ബ് മാലിക്ക് പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയത്. ദുബായിയിലുള്ള ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയ്ക്കും മകന്‍ മകന്‍ ഇസാന്‍ മിര്‍സ മാലിക്കിനുമൊപ്പം സമയം ചെലവഴിക്കാനാണ് ഷോയ്ബ് പാക്കിസ്ഥാന്‍ വിട്ടത്. 
 
ഷോയ്ബ് മാലിക്കിന്റെയും സാനിയ മിര്‍സയുടെയും മകന്‍ ഇസാന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിനെതിരായ പരമ്പര പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ഷോയ്ബ് മാലിക്ക് മടങ്ങിയത്. അതേസമയം, ഇസാന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഷോയ്ബ് മാലിക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവര്‍