പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും ചീഫ് സെലക്‍ടറായും മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിനെ നിയമിച്ച നടപടിയെ പരിഹസിച്ച് മുൻ ഫാസ്‌റ്റ് ബൗളർ ശുഐബ് അക്തർ.
ട്വിറ്ററിലൂടെയാണ് മിസ്‌ബയെ പ്രശംസിച്ചും പരിഹസിച്ചും അക്തര്‍ പ്രസ്‌താവന നടത്തിയത്. “ടീമിന്‍റെ പരിശീലകനായും സെലക്ടറായും തെരഞ്ഞെടുത്തതിൽ മിസ്ബയെ അഭിനന്ദിക്കുന്നു. ഇതിനൊപ്പം അദ്ദേഹത്തെ എന്തുകൊണ്ട് പാക് ക്രിക്കറ്റ് ബോർഡിന്‍റെ അധ്യക്ഷനാക്കിയില്ല എന്നതിലാണ് എനിക്ക് അത്ഭുതം” - അക്തർ ട്വീറ്റ് ചെയ്തു.
അതേസമയം, താൻ തമാശക്ക് പറഞ്ഞതാണെന്നും മിസ്ബയ്‌ക്ക് പുതിയ ചുമതലയിൽ മികവ് കാട്ടാനാകുമെന്നും ട്വീറ്റിൽ പറയുന്നു.
മിസ്‌ബയെ മൂന്ന് വര്‍ഷത്തെ കരാറിലാണ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. വഖാര്‍ യൂനിസാണ് പുതിയ ബൗളിംഗ് കോച്ച്. കളിക്കാരുമായുള്ള നല്ല ബന്ധവും ഉയര്‍ന്ന വ്യക്തിത്വവുമാണ് മിസ്‌ബയ്‌ക്ക് നേട്ടമായത്.