Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലക്ഷ്മണ്‍ പരിശീലകന്‍, ശിഖര്‍ ധവാന്‍ നായകന്‍; ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെ അയക്കാന്‍ ഇന്ത്യ

ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാലാണ് ബിസിസിഐ രണ്ടാം നിര ടീമിനെ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

ലക്ഷ്മണ്‍ പരിശീലകന്‍, ശിഖര്‍ ധവാന്‍ നായകന്‍; ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെ അയക്കാന്‍ ഇന്ത്യ
, ശനി, 1 ജൂലൈ 2023 (11:18 IST)
ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023 ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കാന്‍ ബിസിസിഐ. രണ്ടാം നിര ടീമിനെയായിരിക്കും ഏഷ്യന്‍ ഗെയിംസിനായി അയക്കുക. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉള്‍ച്ചേര്‍ക്കുന്നത്. നേരത്തെ 2010, 2014 വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. പുരുഷ, വനിത ടീമുകളെ ക്രിക്കറ്റിനായി അയക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. 
 
ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാലാണ് ബിസിസിഐ രണ്ടാം നിര ടീമിനെ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ശിഖര്‍ ധവാന്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക. വി.വി.എസ്.ലക്ഷ്മണ്‍ ആയിരിക്കും പരിശീലകന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 
 
നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് വി.വി.എസ്.ലക്ഷ്മണ്‍. രാഹുല്‍ ദ്രാവിഡിന്റെ അസാന്നിധ്യത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പില്‍ അടക്കം ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരുന്നു. ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് കൂടിയാണ് ലക്ഷ്മണ്‍. 
 
ശ്രീലങ്കയ്‌ക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും ഇന്ത്യയെ നയിച്ച് പരിചയമുള്ള താരമാണ് ശിഖര്‍ ധവാന്‍. ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കാത്തതിനാല്‍ ധവാനെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

England vs Australia, Ashes 2nd Test: രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഓസ്‌ട്രേലിയ, എട്ട് വിക്കറ്റ് ശേഷിക്കെ ലീഡ് 221; ഇംഗ്ലണ്ടിന് നെഞ്ചിടിപ്പ്