2020 ലെ ട്വിന്റി20 ലോകകപ്പിനായി ആകാക്ഷയോടെ കാത്തിരിക്കകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയെ സംബന്ധിച്ചടത്തോളം ധോണി കളിക്കുമോ എന്ന ആകാക്ഷ കൂടി നിലനിൽക്കുന്നുണ്ട്. ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്ന ജോലികളിലേക്ക് സെലക്ഷൻ കമ്മറ്റിയും നീങ്ങി കഴിഞ്ഞു. എന്നാൽ മൂന്ന് ഓപ്പണർമാരും ഫോമിലാണ് എന്നതാണ് ഇപ്പോൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
രോഹിത് ശർമയും, ശിഖർ ധവാനും, കെ എൽ രാഹുലും മികച്ച ഫോമിലാണ്. എന്നാൽ ഇതിൽ ആരെ ഒഴിവാക്കണം എന്നത് സിലക്ഷൻ കമ്മറ്റിക്കും, ബിസിസിഐക്കും വലിയ തലവേദനയാകും. പരിക്കിന് ശേഷം തിരികെയെത്തിയ ശിഖർ ധവാന് ഈ ചോദ്യം അഭിമുഖീകരിക്കുകയും ചെയ്തു. എന്നാൽ മൂന്ന് ഓപ്പണർമാരും ഫോമിലാണ് എന്ന കാര്യം തന്നെ സംബന്ധിച്ചടത്തീളം തലവേദനയല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
മൂന്ന് ഓപ്പണർമാരും മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്. രോഹിതിനെ സംബന്ധിച്ചിടത്തോളം 2019 മനോഹരമായ വർഷമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാഹുലും നല്ല ഫോമിലാണ്. ഇപ്പോൾ ഞാനും ചിത്രത്തിലേക്ക് വന്നു. മൂന്നാം ടി20 മത്സരത്തിൽ മികച്ച പ്രകടനമാണ് ഞാനും പുറത്തെടുത്തത്. എല്ലാവരും നന്നയി കളിക്കുന്നതിനാൽ ആരെ ടീമിലെടുക്കും എന്നതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. അത് എന്റെ തലവേദനയല്ല. എന്റെ കൈയിൽ നിൽക്കുന്ന കാര്യവുമല്ല. എനിക്ക് ലഭിച്ച രണ്ട് അവസരങ്ങലും നന്നായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ധവാൻ പറഞ്ഞു.