Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രോഹിത്തിന്റെയും കോലിയുടെയും മോശം ഫോം: വിമർശകരെ തള്ളി സൗരവ് ‌ഗാംഗുലി

രോഹിത്തിന്റെയും കോലിയുടെയും മോശം ഫോം: വിമർശകരെ തള്ളി സൗരവ് ‌ഗാംഗുലി
, തിങ്കള്‍, 16 മെയ് 2022 (19:56 IST)
ഇന്ത്യൻ ടീമിലെ മുൻനിര താരങ്ങളാണെങ്കിലും ഐപിഎല്ലിൽ മോശം പ്രകടനമാണ് നായകൻ രോഹിത് ശർമയും മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും പുറത്തെടുക്കുന്നത്. ടി20 ലോകകപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ രണ്ട് പേരെയും ടീമിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോഴിതാ രണ്ടുപേരുടെയും മോശം ഫോമിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി.
 
രണ്ടുപേരുടെയും ഫോമിനെ പറ്റി തനിക്ക് ആശങ്കകളില്ലെന്നാണ് ഗാംഗുലി പറയുന്നത്. രണ്ടുപേരും മികച്ച താരങ്ങളാണ്. ടി20 ലോകകപ്പിന് ഇനിയും ഏറെ സമയമുണ്ട്. ടൂർണമെന്റിന് മുൻപ് ഇരുവരും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട് ഗാംഗുലി പറഞ്ഞു.
 
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 12 മത്സരങ്ങളില്‍ 18.17 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് രോഹിത്ത് ഇത്തവണ നേടിയിട്ടുള്ളത്. സീസണിൽ ഒരു അർധസെഞ്ചുറി പോലും കണ്ടെ‌ത്താൻ രോഹിത്തിനായിട്ടില്ല. അതേസമയം റൺ മെഷീനെന്ന് വിളിപ്പേരുള്ള വിരാട് കോലി 13 കളിയില്‍ 19.67 ശരാശരിയിലും 113.46 സ്‌ട്രൈക്ക് റേറ്റിൽ 236 റൺസാണ് ടൂർണമെന്റിൽ നേടിയത്. ഗോൾഡൻ ഡക്കുകൾ കൊണ്ട് നാണക്കേടിന്റെ റെക്കോർഡും താരം ഈ സീസണിൽ നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അ‌വരെന്റെ സഹോദരന്മാരെ പോലെ, വിക്കറ്റ് വേട്ട നടത്തുന്നതിൽ സന്തോഷം: ചെഹൽ