ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യം പിൻവലിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഫോർച്യൂൺ ഓയിലിന്റെ പരസ്യമാണ് ട്രോളുകൾ ശക്തമായതിനെ തുടർന്ന് പിൻവലിച്ചത്.
ഹൃദയാരോഗ്യത്തിന് മികച്ചത് എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാൽ കഴിഞ്ഞാഴ്ച്ച ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സോഷ്യൽ മീഡിയയിൽ ഈ പരസ്യത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ട്രോളുകൾ നിറയുകയായിരുന്നു.ഈ എണ്ണ ഉപയോഗിച്ചതിനുശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു.
എണ്ണ ഹെൽത്തിയെന്ന് തെളിയിച്ചു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളെത്തിയത്. ഇതോടെ പരസ്യം പിൻവലിച്ച് കമ്പനി തലയൂരുകയായിരുന്നു.