Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Sanju vs Pant: ടി20യിൽ ആരാണ് കേമൻ? സഞ്ജുവോ പന്തോ? കണക്കുകൾ നോക്കാം

Sanju vs Pant: ടി20യിൽ ആരാണ് കേമൻ? സഞ്ജുവോ പന്തോ? കണക്കുകൾ നോക്കാം

അഭിറാം മനോഹർ

, ചൊവ്വ, 30 ഏപ്രില്‍ 2024 (11:50 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പിംഗ് താരം ആരാകുമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് പൊടിപൊടിക്കുകയാണ്. ഒന്നരവര്‍ഷക്കാലമായി ക്രിക്കറ്റില്‍ നിന്നും മാറിനിന്നിരുന്ന റിഷഭ് പന്ത് ഇത്തവണ ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും വമ്പന്‍ പ്രകടനങ്ങള്‍ പന്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. പന്ത് മികച്ച പ്രകടനം നടത്തിയതോടെ ലോകകപ്പ് ടീമില്‍ താരം ഉള്‍പ്പെടാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്.
 
അതേസമയം പന്തിന് വെല്ലുവിളിയായി മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ നടത്തുന്നത്. ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സഞ്ജുവിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് പന്തിനുള്ളത്. എന്നാല്‍ സമീപകാലത്തായി ടീമിന്റെ വിശ്വസ്തതാരമാകാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട് എന്നത് സഞ്ജുവിന്റെ പോസിറ്റീവ് ഘടകമാണ്.
 
ടി20 ക്രിക്കറ്റില്‍ 190 മത്സരങ്ങളില്‍ നിന്നായി 32.10 ആവറേജില്‍ 4752 റണ്‍സാണ് റിഷഭ് പന്ത് നേടിയിട്ടുള്ളത്. 25 അര്‍ധസെഞ്ചുറികളും പന്ത് സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവാകട്ടെ 266 ടി20 മത്സരങ്ങളില്‍ നിന്നും 29.35 ശരാശരിയില്‍ 6,575 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യന്‍ ടീമിന് വേണ്ടി 66 ടി20 മത്സരങ്ങളാണ് പന്ത് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 22.43 ശരാശരിയില്‍ 987 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. 3 അര്‍ധസെഞ്ചുറികളാണ് ഇതിലുള്ളത്. 25 ടി20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച സഞ്ജുവിനും മോശം റെക്കോര്‍ഡാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും വെറും 374 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
 
ഐപിഎല്ലിന്റെ കാര്യത്തില്‍ 161 മത്സരങ്ങളില്‍ നിന്നും 30.96 ശരാശരിയില്‍ 4,273 റണ്‍സാണ് സഞ്ജുവിനുള്ളത്. 109 മത്സരങ്ങളില്‍ നിന്നും 3,236 റണ്‍സ് നേടിയിട്ടുള്ള റിഷഭ് പന്തിന് 35.56 എന്ന മികച്ച ശരാശരി ഐപിഎല്ലിലുണ്ട്. ഇത് കൂടാതെ ഒരു സീസണില്‍ 600ലധികം റണ്‍സ് നേടാനും പന്തിന് സാധിച്ചിട്ടുണ്ട്. 2024ലെ ഐപിഎല്‍ സീസണില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് രണ്ടുതാരങ്ങളും തമ്മില്‍ നടക്കുന്നത്. റിഷഭ് പന്ത് 11 മത്സരങ്ങളില്‍ നിന്നും 398 റണ്‍സും സഞ്ജു സാംസണ്‍ 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സുമാണ് ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ നേടിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rishabh Pant: പാണ്ഡ്യ പോരാ ! ലോകകപ്പ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭ് പന്തിനെ പരിഗണിക്കുന്നു