Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Sanju Samson: സഞ്ജുവിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ താരം നിരാശപ്പെടുത്തിയാല്‍ പകരക്കാരന്‍ കേരളത്തിന്റെ സ്വന്തം 'പവര്‍മാന്‍'

സഞ്ജുവിന്റെ ഫോം നിരന്തരം നിരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കി

Sanju Samson: സഞ്ജുവിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ താരം നിരാശപ്പെടുത്തിയാല്‍ പകരക്കാരന്‍ കേരളത്തിന്റെ സ്വന്തം 'പവര്‍മാന്‍'
, ബുധന്‍, 10 ഓഗസ്റ്റ് 2022 (12:36 IST)
Sanju Samson: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പൂര്‍ണമായി നിരാശപ്പെടേണ്ടതില്ല. ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ പദ്ധതികളില്‍ സഞ്ജുവും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന്റെ ഫോം നിരന്തരം നിരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് വരുമ്പോള്‍ ഉണ്ടാകില്ല. മൂന്നോ നാലോ മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത. അതിലൊന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്കിന്റെ ഫോം. ഏഷ്യാ കപ്പില്‍ ഫിനിഷറുടെ റോളാണ് ദിനേശ് കാര്‍ത്തിക്കിനു നല്‍കിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് കാര്‍ത്തിക്കിനെ ഫിനിഷറുടെ റോളിലേക്ക് നിയോഗിച്ചിരിക്കുന്നത്. 
 
അതേസമയം, കാര്‍ത്തിക്ക് ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തിയാല്‍ ട്വന്റി 20 ലോകകപ്പ് എന്ന സ്വപ്‌നം കാര്‍ത്തിക്കിന് വിദൂരമാകും. ഫിനിഷറായി കാര്‍ത്തിക്കിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പിലേക്ക് പകരം കേരളത്തിന്റെ സ്വന്തം പവര്‍മാന്‍ സഞ്ജു സാംസണെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുക. അതായത് കാര്‍ത്തിക്കിന്റെ പതനം സഞ്ജുവിന് മുന്നില്‍ വാതില്‍ തുറന്നുകൊടുക്കും. അതുകൊണ്ടാണ് സഞ്ജുവിന്റെ ഫോം നിരന്തരം നിരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ സഞ്ജുവിനെ ഫിനിഷറായി കാണാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്