Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒൻപത് പടുകൂറ്റൻ സിക്സറുകൾ, 19 പന്തിൽ അർധ സെഞ്ച്വറി; രാജസ്ഥാന്റെ തകർപ്പൻ ജയം സഞ്ജുവിന്റെ കരുത്തിൽ !

ഒൻപത് പടുകൂറ്റൻ സിക്സറുകൾ, 19 പന്തിൽ അർധ സെഞ്ച്വറി; രാജസ്ഥാന്റെ തകർപ്പൻ ജയം സഞ്ജുവിന്റെ കരുത്തിൽ !
, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (07:59 IST)
രണ്ടാം ജയം ലക്ഷ്യമിട്ട് ചെന്നൈയും, ആദ്യ മത്സരത്തിൽ തന്നെ ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും കളത്തിലിറങ്ങിയപ്പോൾ പിറന്നത് 217 എന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ ആണ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് പടുത്തുയർത്തിയ 217 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ധോണിയ്ക്കും കൂട്ടർക്കുമായില്ല. 200 റൺസിൽ ചെന്നൈയ്ക്ക് കളി അവസാനിപ്പിയ്ക്കേണ്ടിവന്നു.
 
19 ബോളിൽ അർധസെഞ്ച്വറി മറികടന്ന് മാലയാളി താരം സഞ്ജു സാംസൺ നടത്തിയ മിന്നൽ പ്രകടനമാണ് രാജസ്ഥാനെ മികച്ച നിലയിലേയ്ക്ക് എത്തിച്ചത്. ഐപിഎലിലെ ആറാമത്തെ വേഗമേറിയ അർധ സെഞ്ചറിയാണ് സഞ്ജു കുറിച്ചത്. സഞ്ജുവിന്റെ ബാറ്റിൽനിന്നും ഒൻപത് പടുകൂറ്റൻ സിക്സറുകൾ പാഞ്ഞു. 32 പന്തിൽനിന്നും 74 റൺസ് സ്കോർ ബോർഡിൽ ചേർത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ 
 
ലോക്‌ഡൗൺ കാലത്തെ നീണ്ട ഇടവേളയുടെ ഉത്സാഹക്കുറവൊന്നും സഞ്ജുവിന്റെ ബാറ്റിലോ ശരീര ഭാഷയിലോ ഉണ്ടായിരുന്നില്ല. അതിന് കാരണം ലോക്‌ഡൗണിൽ താരം വിശ്രമിച്ചിരുന്നില്ല എന്നത് തന്നെയാണ്. ലോക്ഡൗൺ കാലയളവിൽ മുഴുവനും വീട്ടിലും ജിമ്മിലുമായി കഠിന പ്രയത്നത്തിലായിരുന്നു സഞ്ജു. കായിക ക്ഷമത വർധിപ്പിച്ച് നിണ്ട ഇനിങ്സുകൾ കളിയ്ക്കാനുള്ള പരിശീലനങ്ങൾ താരം നടത്തിയിരുന്നു.
 
ഇന്ത്യൻ ടീമിൽ സാനിധ്യം ഉറപ്പിയ്ക്കാൻ ഇത്തവണത്തെ ഐ‌പിഎൽ സീസണും, ആഭ്യന്തര മത്സരങ്ങളും നിർണായകമാണ് എന്ന് സഞ്ജു തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കളിയിൽ സ്ഥിരത നിലനിർത്താനായാൽ ഫോം തെളിയിച്ച സഞ്ജുവിനെ ഇന്ത്യൻ ടീമിലേയ്ക്ക് പരിഗണിയ്ക്കാതിരിയ്ക്കാൻ സെലക്ടർമാർക്കോ ടീം മാനേജുമെന്റുകൾക്കോ കഴിയില്ല. പ്രത്യേകിച്ച് സഞ്ജുവിന് അവസരങ്ങൾ നൽകുന്നില്ല എന്ന വിമർശനങ്ങൾകൂടി നിലനിൽക്കുമ്പോൾ.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2020: ഒമ്പത് സിക്‍സറുകള്‍, 19 പന്തുകളില്‍ 50; സഞ്‌ജു സാംസണ്‍ സൂപ്പര്‍മാന്‍ !