ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിൽ മത്സരം നടക്കുന്നതും ന്യൂസിലൻഡിന്റെത് ശക്തമായ ബൗളിങ് നിരയാണെന്നതും ഇന്ത്യയ്ക്ക് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. മത്സരത്തിൽ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും എന്നാണ് ക്രിക്കറ്റ് വിദഗ്‌ധർ പറയുന്നത്.
ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രോഹിത് ശര്‍മ ബുദ്ധിമാനായ താരമാണെന്നും എവിടെ മത്സരത്തിന്റെ വേഗം കൂട്ടണമെന്ന് രോഹിതിന് അറിയാമെന്നും സച്ചിന്‍ പറഞ്ഞു. സാഹചര്യവും പിച്ചിന്റെ സ്വഭാവവും ഒപ്പം ബൗളറെയും വിലയിരുത്തിയാണ് രോഹിത് കളിക്കാറുള്ളത്. സച്ചിൻ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഡ്യൂക്‌സ് ബോളിലെ സ്വിങ്ങില്‍ പിടിച്ചുനിൽക്കുന്നത് രോഹിത്തിന് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിം സൗത്തി,നീൽ വാഗ്‌നർ,ട്രെന്റ് ബോൾട്ട്,കെയ്‌ൽ ജാമിസൺ എന്നിവർ അടങ്ങുന്ന പേസ് നിര അപകടകാരികളാണെന്നതും ഇതിന് ആക്കം കൂട്ടുന്നു.