ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിമിതകാല നായകനായി സ്ഥാനമേറ്റ രോഹിത് ശർമയെ പുകഴ്‌ത്തി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. രോഹിത്ത് എന്തുകൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നതെന്നാണ് സച്ചിൻ വ്യക്തമാക്കിയത്.
കളിക്കുമ്പോൾ മാനസികാവസ്ഥയാണ് ഏറ്റവും പ്രധാനം. രോഹിത്തിന്റെ ബാറ്റിങിലെ പ്രധാനഘടകവും ഇതാണ്. അവൻ എല്ലായ്‌പ്പോഴും വളരെ ഫ്രീയായിട്ടാണ് കളിക്കുന്നത്. അത് അങ്ങനെതന്നെയാണ് വേണ്ടത്. അസ്വസ്ഥമയ മനസുമായി നിന്നാല്‍ അത് എതിരാളികള്‍ പ്രയോജനപ്പെടുത്തും. ബാറ്റിംഗിനെത്തുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാണ് വേണ്ടത്.
രോഹിത്തിനെപ്പോലെ പോസിറ്റീവ് എനര്‍ജിയുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന്റെ പ്രതിഫലനം ബാറ്റ്സ്മാന് ലഭിക്കും. കൂടുതൽ ഒഴുക്കോടെ നിങ്ങൾക്ക് കളിക്കാൻ കഴിയും.അസ്വസ്ഥമായിരിക്കുന്ന മനസ് എതിരാളികള്‍ക്ക് ഗുണം ചെയ്യും. ബൗളര്‍മാര്‍ ആക്രമിക്കാന്‍ സുഖമായിരിക്കും.'' സച്ചിന്‍ പറഞ്ഞു.