കരിയറിന്റെ തുടക്കകാലത്ത് ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ്ങ് ശൈലി പാക് നായകനായിരുന്ന ഇൻസമാം ഉൾ ഹഖിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് യുവ്‌രാജ് സിംഗ്.മറ്റ് ബാറ്റ്സ്മാന്‍മാരെ അപേക്ഷിച്ച് ബൌളര്‍മാരെറിയുന്ന പന്ത് നേരിടാന്‍ രോഹിത്തിന് കൂടുതൽ സമയം ലഭിക്കുന്നത് പോലെ തോന്നിയിരുന്നു. കളിച്ചിരുന്ന കാലത്ത് ഇൻസമാമും ഇതുപോലെയായിരുന്നുവെന്നും യുവി പറഞ്ഞു.
2007ൽ രോഹിത്ത് ഏകദിന ടീമിൽ കയറിയെങ്കിലും 2007ലെ ടി20 ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് രോഹിത്തിന് കളികാനായത്. പക്ഷേ പിന്നീട് ടീമിന്റെ നിർണായകതാരമായി രോഹിത് മാറി.കഴിഞ്ഞ ഏകദിന ലോകകപ്പിൽ തുടർച്ചയായ അഞ്ച് സെഞ്ചുറികളാണ് താരം അടിച്ചെടുത്തത്.