Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇങ്ങനെ ആർക്കും സംഭവിക്കാം, സൂര്യയുടെ കഴിവെന്തെന്ന് നമുക്കറിയാം: മോശം സമയത്തും സൂര്യയെ കൈവിടാതെ രോഹിത്

ഇങ്ങനെ ആർക്കും സംഭവിക്കാം, സൂര്യയുടെ കഴിവെന്തെന്ന് നമുക്കറിയാം: മോശം സമയത്തും സൂര്യയെ കൈവിടാതെ രോഹിത്
, വ്യാഴം, 23 മാര്‍ച്ച് 2023 (13:11 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഗോൾഡൻ ഡക്കായി വലിയ നാണക്കേട് നേരിടുകയാണ് ഇന്ത്യൻ താരമായ സൂര്യകുമാർ യാദവ്. 3 തവണ തുടർച്ചയായി പൂജ്യത്തിന് പുറത്തായ താരങ്ങളുണ്ടെങ്കിലും ആദ്യ പന്തിൽ തന്നെ തുടർച്ചയായി പുറത്താകുന്ന ആദ്യ താരമാണ് സൂര്യ. ഇതോടെ താരത്തിനെതിരായ വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. എങ്കിലും താരത്തെ കൈവിടാതെ രംഗത്തെത്തിയിരിക്കുകയാണ് ടീം നായകനായ രോഹിത് ശർമ.
 
ഈ പരമ്പരയിലാകെ 3 പന്ത്കൾ മാത്രമാണ് സൂര്യ കളിച്ചത്. അത് എത്രമാത്രം പരിഗണിക്കാമെന്ന് എനിക്കറിയില്ല. മൂന്ന് നല്ല പന്തുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മൂന്നാം മത്സരത്തിൽ അദ്ദേഹം പുറത്തായ പന്ത് അപകടം വിതയ്ക്കുന്ന ഒന്നായിരുന്നില്ല. മികച്ച രീതിയിൽ സ്പിൻ കളിക്കുന്ന അവന് എളുപ്പം മറികടക്കാവുന്ന ഒന്നായിരുന്നു.
 
കഴിഞ്ഞ 2 വർഷമായി അവനെന്താണ് എന്നത് നമ്മളെല്ലാം കണ്ടതാണ്. അതുകൊണ്ടാണ് അവന് 15-20 വരെ ഓവറുകളിൽ ഫിനിഷർ റോൾ ടീം നൽകിയത്. നിർഭാഗ്യവശാൽ ഏകദിനപരമ്പരയിൽ മൂന്ന് പന്തുകൾ മാത്രമെ അവന് കളിക്കാനായുള്ളു. ഇങ്ങനെ ആർക്കും സംഭവിക്കാം, അവൻ കഴിവുള്ള താരമാണ് ഇപ്പോൾ പക്ഷേ ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രോഹിത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ മണ്ടന്‍ തീരുമാനം സൂര്യയെ സംരക്ഷിക്കാന്‍; രോഹിത്തിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍