കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ വെച്ച് തകർത്ത് ഇന്ത്യൻ നിര. സതാംപ്ടണിലെ ആദ്യ ടി20 മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ 3 മത്സരങ്ങളുള്ള സീരീസിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
അതേസമയം വിജയത്തോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ റെക്കോർഡ് ബുക്കിൽ ഇടം നേടി. രാജ്യാന്തര ടി20യിൽ തുടർച്ചയായി 13 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ നായകനാണ് രോഹിത് ശർമ. ഇന്ത്യയുടെ പൂർണസമയ നായകനായതിന് ശേഷം രോഹിത്തിൻ്റെ കീഴിൽ ഇന്ത്യ ഒരു മത്സരം പോലും തോറ്റിട്ടില്ല. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പിന് പോകുന്ന ഇന്ത്യൻ ടീമിന് ആവേശം നൽകുന്നതാണ് ഈ കണക്കുകൾ.
മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.ഹിറ്റ്മാന്‍ 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സെടുത്തു. മൊയിന്‍ അലിക്കായിരുന്നു രോഹിത്തിന്‍റെ വിക്കറ്റ്.